പോർച്ചുഗീസ് റിപ്പബ്ലിക്കിൽ ജോലി ചെയ്യുന്നതിന് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യൻ ഗവൺമെന്റും പോർച്ചുഗൽ ഗവൺമെന്റും തമ്മിൽ കരാർ ഒപ്പിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
വിശദാംശങ്ങൾ :
ഇപ്പോഴത്തെ കരാർ ഇന്ത്യൻ തൊഴിലാളികളെ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള പങ്കാളിത്തത്തിനും സഹകരണത്തിനുമുള്ള ഒരു സ്ഥാപന സംവിധാനത്തിന് രൂപം നൽകും.
നടപ്പാക്കൽ തന്ത്രം :
ഈ കരാറിന് കീഴിൽ, ഇത് നടപ്പിലാക്കുന്നതിന് ഒരു സംയുക്ത സമിതി രൂപീകരിക്കും.
ഗുണഫലം :
പോർച്ചുഗലുമായി ഈ കരാർ ഒപ്പിടുന്നത് ഒരു യൂറോപ്യൻ യൂണിയൻ അംഗരാജ്യത്തിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾക്ക് പുതിയ ലക്ഷ്യസ്ഥാനം നൽകും, പ്രത്യേകിച്ച് കോവിഡ് -19 മഹാമാരിയെ തുടർന്ന് നിരവധി ഇന്ത്യൻ തൊഴിലാളികളുൾ നാട്ടിലേയ്ക്ക് മടങ്ങിയ പശ്ചാത്തലത്തിൽ. വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികൾക്കും പ്രൊഫഷണലുകൾക്കും ഇത് പുതിയ അവസരങ്ങൾ നൽകും. ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ , പോർച്ചുഗലിനും ഇന്ത്യയ്ക്കും ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഔപചാരിക ക്രമീകരണം ഉണ്ടാകും.
പ്രയോജനങ്ങൾ :
ഇന്ത്യൻ തൊഴിലാളികൾക്ക് പോർച്ചുഗലിൽ ജോലി ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭിക്കും. കരാറിൽ നിർദ്ദേശിച്ചിട്ടുള്ള ഗവൺമെന്റുകൾ തമ്മിലുള്ള സംവിധാനം ഇരുഭാഗത്തുനിന്നും പരമാവധി പിന്തുണയോടെ തൊഴിലാളികളുടെ നീക്കം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കും.