മുംബൈ: ആന്റില ബോംബ് കേസില്‍ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വസേയ്‌ക്കെതിരേ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു.10,000 പേജുള്ള കുറ്റപത്രമാണ് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ചത്. വസേയേക്കൂടാതെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ, പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ മാനേ, പുറത്താക്കപ്പെട്ട കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡേ, എ.പി.ഐ: റിയാസുദീന്‍ ക്വാസി എന്നിവരുള്‍പ്പെടെ 10 പേരെ പ്രതിയാക്കിയാണ് കുറ്റപത്രം. മൊത്തം 200 സാക്ഷിമൊഴികളുണ്ട്. ഏറ്റുമുട്ടല്‍ വിദഗ്ധന്റെ പദവിയില്‍ തിരിച്ചെത്താനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വസേ എത്തിച്ചതെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്.