പോലീസ്‌ സ്റ്റേഷനില്‍ ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനായി പ്രതേക സെല്ലുകള്‍

മുവാറ്റുപുഴ : മുവാറ്റുപുഴയില്‍ പുതുതായി നിര്‍മിച്ച പോലീസ്‌ സ്‌റ്റേഷനില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്‌ ജെന്‍ഡേഴ്‌സിനും പ്രത്യേക സെല്ലുകള്‍ ഉണ്ടാകുമെന്ന്‌ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തിക്‌ പറഞ്ഞു. പുതുതായി നിര്‍മിച്ച സ്റ്റേഷന്‍റെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ജില്ലാ പോലീസ്‌ മേധാവി. 845 ചതുരശ്ര മീറ്ററില്‍ രണ്ടുനിലകളായിട്ടാണ്‌ കെട്ടിടം ഉയരുന്നത്‌ .ആധുനീക സൈകര്യങ്ങളോടെ ആണ്‌ സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്‌.പ്രത്യേക സന്ദര്‍ശക റൂം, ഭക്ഷണശാല, ഉദ്യോഗസ്ഥര്‍ക്ക്‌ വിശ്രമ മുറികള്‍ എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാവും 2.95 കോടി രൂപ ചെലവഴിച്ചാണ്‌ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്‌.

മരിച്ച എ.എസ്.ഐ സിഎ ഗോപിയുടെ കുടുംബത്തിനുനുളള സഹായം ജില്ലാ പോലീസ്‌ മേധാവി കെ.കാര്‍ത്തിക്‌ കുടുംബത്തിന്‌ കൈമാറി. പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനുകലുടെ എറണാകുളം റൂറല്‍ ,ലിറ്റി, ജില്ല കമ്മറ്റികള്‍ സംയുക്തമായി സമാഹരിച്ച 13 ലക്ഷത്തോളം രൂപയാണ്‌ കൈമാറിയത്‌. മുവാറ്റുപുഴ ട്രാഫിക്ക്‌ സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡിവൈഎസ്‌പി മുഹമ്മദ്‌ റിയാസ്‌ ,കെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി പ്രവീണ്‍, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം