പേരിലും രൂപത്തിലും കേസിലും സാമ്യമുണ്ട്; സൽമാൻ ഖാൻ്റെ ഹർജിയിൽ ‘സെൽമോൻ ബോയ്’ ഓൺലൈൻ മൊബൈൽ ഗെയിമിന് വിലക്കേർപ്പെടുത്തി കോടതി

മുംബൈ: പേരിലും രൂപത്തിലും കേസിലും ബോളിവുഡ് താരം സൽമാൻ ഖാനുമായി സാമ്യമുള്ളതിനാൽ ‘സെൽമോൻ ബോയ് ‘ എന്ന ഓൺലൈൻ മൊബൈൽ ഗെയിമിന് താൽക്കാലിക വിലക്കേർപ്പെടുത്തി ബോംബെ സിവിൽ കോടതിയുടെ ഉത്തരവ്.

സൽമാൻഖാനെ ആരാധകർ ‘സൽമാൻ ഭായ്’ എന്നു വിളിക്കാറുണ്ട്. ഇതുമായി ഗെയിമിൻ്റെ പേരായ ‘സെൽമോൻ ബോയ്’ എന്നതിനുള്ള സാമ്യമടക്കം ചൂണ്ടിക്കാട്ടി സൽമാൻ ഖാൻ കോടതിയെ സമീപിക്കുകയായിരുന്നു. താരം പ്രതിയായ കൃഷ്ണമൃഗവേട്ട കേസുമായും , വാഹന അപകടക്കേസുമായും ഗെയിമിന് സാമ്യമുണ്ടായിരുന്നു.

‘സെൽമൺ ബോയ്’ എന്ന ഓൺലൈൻ മൊബൈൽ ഗെയിം ആക്‌സസ് ചെയ്യുന്നതിന് താൽക്കാലിക നിയന്ത്രണമാണ് കോടതി ഏർപ്പെടുത്തിയത്.

ഗെയിമിൻ്റെ നിർമാതാക്കളായ പാരഡി സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയായിരുന്നു താരത്തിൻ്റെ ഹരജി.

Share
അഭിപ്രായം എഴുതാം