പെഗാസസ് കേസ്; മറുപടി സത്യവാങ് മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് കൂടുതൽ സമയമനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സെപ്റ്റംബർ 13 വരെ സമയമനുവദിച്ച് സുപ്രീം കോടതി.

സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ബൊപ്പണ്ണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച(07/09/21) സർക്കാരിന് കൂടുതൽ സമയം അനുവദിച്ചത്.

സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയമനുവദിക്കണമെന്ന കേന്ദ്രത്തിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.

ചില ഉദ്യോഗസ്ഥരെ കാണാൻ കഴിയാത്തതിനാൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത കോടതിയെ ബോധിപ്പിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം