ആലപ്പുഴ: ദേശീയപാതാ വികസനം: രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കും

ഭൂരേഖകള്‍ കൈമാറാത്തവര്‍ അടിയന്തരമായി നല്‍കണം

ആലപ്പുഴ: ദേശീയപാതാ വികസനത്തിനായി സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നു. ഇതുവരെ 101 കേസുകളിലായി 36.25 കോടി രൂപയുടെ അവാര്‍ഡുകള്‍ പാസാക്കി. 57 കേസുകളിലായി 20.64 കോടി രൂപ ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക് കൈമാറി. 0.7438 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിന് എന്‍.ഐ.സി. ‘ലാം’ എന്ന സോഫ്‌റ്റ്വെയറും തയ്യാറാക്കിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഭൂ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇനിയും രേഖകള്‍ സമര്‍പ്പിക്കാത്ത ഭൂ ഉടമകള്‍ ഉടന്‍ രേഖകള്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ പാസാക്കി ഭൂമി ഏറ്റെടുക്കുമെന്ന് ദേശീയ പാതാ വിഭാഗം സ്‌പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ആന്റ് കോമ്പീറ്റന്റ് അറിയിച്ചു.

Share
അഭിപ്രായം എഴുതാം