കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള കോവിഡ് വാക്സിനേഷൻ 7/09 ചൊവ്വാഴ്ച നടക്കും. രാവിലെ 9 മണി മുതൽ വാക്സിനേഷൻ ആരംഭിക്കും. കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമായിട്ടുള്ളത്.
06.09.2021 ന് വൈകുന്നേരം 4 മണിമുതൽ കോ-വിൻ പോർട്ടലിലൂടെ ലഭ്യമാകുന്ന ഓൺ ലൈൻ സ്ലോട്ടുകളിലൂടെ കോവിഷീൽഡ് വാക്സിൻ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള വാക്സിനേഷന് സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും.