*അന്തിമ പട്ടിക 30ന്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. www.lsgelection.kerala.gov.in ലും ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും ലഭിക്കും. സെപ്റ്റംബർ 20 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും 20 വരെ സമർപ്പിക്കാം. സെപ്റ്റംബർ 30 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട വാർഡുകളിലും തിരുവനന്തപുരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട്, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം വാർഡുകളിലും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധി നഗർ വാർഡുകളിലും വോട്ടർ പട്ടിക പുതുക്കും.
വോട്ടർ പട്ടിക പുതുക്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകൾ (ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ) തിരുവനന്തപുരം-വിതുര-പൊന്നാംചുണ്ട്, കൊല്ലം-ചിതറ-സത്യമംഗലം, കൊല്ലം- തേവലക്കര-നടുവിലക്കര, കോട്ടയം-കാണക്കാരി-കളരിപ്പടി, കോട്ടയം-മാത്തൂർ-മാത്തൂർ സെൻട്രൽ, ഇടുക്കി-രാജക്കാട്-കുരിശുംപടി, ഇടുക്കി- ഇടമലക്കുടി-വടക്കേഇടലി പാറക്കുടി, തൃശൂർ-കടപ്പുറം-ലൈറ്റ് ഹൗസ്, പാലക്കാട്-തരൂർ-തോട്ടുവിള, പാലക്കാട്- എരുത്തേമ്പതി-മൂങ്കിൽമട, പാലക്കാട്-എരുമയൂർ-അരിയക്കോട്, പാലക്കാട്-ഓങ്ങല്ലൂർ- കർക്കിടകച്ചാൽ, മലപ്പുറം-ഊർങ്ങാട്ടിരി-വേഴക്കോട്, മലപ്പുറം-മക്കരപ്പറമ്പ്-കാച്ചിനിക്കാട്, കോഴിക്കോട്-കുടരഞ്ഞി-കുമ്പാറ, കോഴിക്കോട്-ഉണ്ണിക്കുളം- വള്ളിയോത്ത്, കണ്ണൂർ- എരുവേശി-കൊക്കമുള്ള് എന്നീ ഗ്രാമപഞ്ചായത്തു വാർഡുകളിലും എറണാകുളം- പിറവം-ഇടപ്പിള്ളിച്ചിറ, തൃശൂർ-ഇരിങ്ങാലക്കുട-ചാലാംപാടം, കാസർഗോഡ്- കാഞ്ഞങ്ങാട്-ഒഴിഞ്ഞവളപ്പ് എന്നീ മുനിസിപ്പാലിറ്റി വാർഡുകളിലും ഉപതിരഞ്ഞെടുപ്പിനായി വോട്ടർപ്പട്ടിക പുതുക്കും.