മെഗാസ്റ്റാറും കാവ്യ ഫിലിംസും ഒന്നിക്കുന്ന വിസ്മയ ചിത്രം ഒരുങ്ങുന്നു

വേണു കുന്നപ്പിള്ളിയും മമ്മൂട്ടിയും കൈകോർത്തുകൊണ്ട് മാമാങ്കത്തിന് ശേഷം മറ്റൊരു ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയും കാവ്യഫിലിംസും ഒന്നിക്കുന്ന ഈ വിസ്മയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കൂ എന്നാണ് സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരിക്കുന്നത്.

ഈ വമ്പൻ പ്രഖ്യാപനത്തിനായി കാതോർത്തു കൊണ്ട് ആരാധകർ കാത്തിരിക്കുന്നു. പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Share
അഭിപ്രായം എഴുതാം