ഭവാനിപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടായേക്കില്ല

കൊല്‍ക്കത്ത: ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉണ്ടാവാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പാര്‍ലമെന്റ് കക്ഷി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇനി പുതുതായി ആലോചിക്കേണ്ടതുണ്ട്. ആള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക-ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ചൗധരി പ്രതികരിച്ചു. മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് നേരത്തെ അധിര്‍ രഞ്ജന്‍ ചൗധരി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് അന്നത്തെ തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുറയ്ക്ക് പാര്‍ട്ടി ഇതേക്കുറിച്ച് പുനരാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം