നിയമസഭ കയ്യാങ്കളി കേസ്; പ്രതികളുടെ വിടുതൽ ഹരജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹരജികളിൽ കോടതി വിധി 06/09/21 തിങ്കളാഴ്ച

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹരജിക്കെതിരെ സമർപ്പിക്കപ്പെട്ട തടസ്സ ഹരജികളിൽ കോടതി 06/09/21 തിങ്കളാഴ്ച വിധി പറയും.

തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹരജികളെ എതിർത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.

Share
അഭിപ്രായം എഴുതാം