അഞ്ചല്‍ : അഞ്ചലില്‍ മുന്‍ സൈനികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് കോടിക്കോണം ചന്ദ്ര വിലാസത്തില്‍ അനില്‍കുമാര്‍ (54) ആണ് മരിച്ചത്. ആയൂര്‍ ജംങ്‌ഷനില്‍ വനംവകുപ്പുവക പണിതീരാത്ത കെട്ടിടത്തില്‍ 2021 സെപ്‌തംബര്‍ 4 ശനിയാഴ്‌ച രാവിലെ എട്ടുമണിയോടെ ആണ് മൃതദേഗം കണ്ടത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കെട്ടി വച്ച കാറ്റാടി കഴയില്‍ ഉടുമുണ്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
മരണത്തില്‍ ദുരൂഹതയുളളതായി നാട്ടുകാര്‍ ആരോപിക്കുന്നു. കാലുകള്‍ നിലത്ത് തട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏറെ നാളായി വീടുമായി ബന്ധമില്ലായിരുന്നുവെന്നും അനില്‍കുമാര്‍ സദാസമയവും ആയൂര്‍ ജംങ്‌ഷനിലും പരിസരത്തുമായി കൂട്ടുകാരോടൊപ്പം താമസിച്ചുവരികയായിരുന്നെന്നും പറയപ്പെടുന്നു. ചടയമംഗലം പോലീസെത്തി മേല്‍ നടപടിക്കുശേഷം പോസ്‌റ്റ് മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.