ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു

തിരൂർ : പ്രഭാത സവാരിക്ക് പോകുന്നതിനിടെ തിരൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. തിരൂർ പരന്നേക്കാട് അജിത് കുമാർ (19) ആണ് മരിച്ചത്. 04/09/21 ശനിയാഴ്ച രാവിലെയാണ് സംഭവം.

ഇയർഫോണ്‍ ഉപയോഗിച്ച് പാളത്തിലൂടെ നടക്കവെ ആയിരുന്നു അപകടം. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Share
അഭിപ്രായം എഴുതാം