പാരാലിമ്പിക്‌സ്: രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി

ടോക്കിയോ: ഒരു പാരാലിമ്പിക്സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി ലെഖാര. പാരാലിമ്പിക്സ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ (ആര്‍. 8) വിഭാഗത്തിലാണ് അവനി വെങ്കലം നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനി സ്വര്‍ണം നേടിയിരുന്നു. 1984 പാരാലിമ്പിക്സില്‍ ജോഗീന്ദര്‍ സിങ് സോഥി നേടിയ മൂന്ന് മെഡലുകളുടെ റെക്കോഡിന്റെ അരികിലെത്താന്‍ അവനിക്കായി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി കൂടിയായ അവനിക്കു 2012 ലെ ഒരു കാറപകടത്തിലാണു നട്ടെല്ലിനു ക്ഷതമേറ്റത്. അതോടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. 2015 ലാണു ഷൂട്ടിങ് പരിശീലിക്കാന്‍ തുടങ്ങിയത്. യു.എ.ഇയിലെ അല്‍ എയ്നില്‍ നടന്ന ലോകകപ്പില്‍ മത്സരിച്ചാണു നിയമ വിദ്യാര്‍ഥിനി കൂടിയായ അവനിയുടെ കരിയറിന്റെ തുടക്കം.

Share
അഭിപ്രായം എഴുതാം