ട്രെയിനില്‍ അടിവസ്ത്രം ധരിച്ച് ബിഹാര്‍ എം.എല്‍.എയുടെ ഉലാത്തല്‍: കൊല്ലുമെന്ന ഭീഷണിയും

പട്ന: ന്യൂഡല്‍ഹിയിലേക്കുള്ള തേജസ് രാജധാനി എക്സ്പ്രസിന്റെ എ.സി. കമ്പാര്‍ട്ട്മെന്റില്‍ അടിവസ്ത്രം മാത്രം ധരിച്ച് ബിഹാറിലെ ഭരണകക്ഷി എം.എല്‍.എയുടെ യാത്ര വിവാദത്തില്‍. ജനതാദള്‍ (യു) എം.എല്‍.എ. ഗോപാല്‍ മണ്ഡലാണു അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്തത്. എം.എല്‍.എയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ചോദ്യംചെയ്ത സഹയാത്രികനെ വെടിവയ്ക്കുമെന്നായിരുന്നു മണ്ഡലിന്റെ ഭീഷണി.സംഭവം വിവാദമായതോടെ എം.എല്‍.എ. വിശദീകരണവുമായി രംഗത്തെത്തി. ട്രെയിനില്‍ കയറിയയുടന്‍ എനിക്കു ശൗചാലയത്തില്‍ പോകേണ്ടിവന്നു. അത്യാവശ്യമായതിനാല്‍ പൈജാമയും കുര്‍ത്തയുമൂരി, ടവല്‍ തോളിലിട്ടു. അരമറയ്ക്കാന്‍ നേരമുണ്ടായിരുന്നില്ല- മണ്ഡല്‍ പറഞ്ഞു.ശൗചാലയത്തിലേക്ക് ഓടിയ തന്നെ ഒരു യാത്രക്കാരന്‍ നഗ്‌നതാപ്രദര്‍ശനം ആരോപിച്ച് തടഞ്ഞുനിര്‍ത്തിയെന്നും മണ്ഡല്‍ ആരോപിച്ചു. കൈയില്‍ പിടിച്ച് തടഞ്ഞുനിര്‍ത്തിയ അയാള്‍ തന്നെ ചോദ്യംെചയ്തു. പിന്നീട് ശൗചാലയത്തില്‍നിന്ന് ഇറങ്ങിയശേഷം അയാളുമായി വാക്കേറ്റമുണ്ടായി.താനാരാണെന്ന ചോദ്യത്തിനു പൊതുജനമെന്നായിരുന്നു മറുപടി. ഒരു എം.എല്‍.എയോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നു താന്‍ ചോദിച്ചെന്നും മണ്ഡല്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം