ആലപ്പുഴ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും സംരംഭങ്ങൾ പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന ‘മീറ്റ് ദ മിനിസ്റ്റർ പരിപാടി ജില്ലയിൽ സെപ്റ്റംബര്‍ 9ന് വ്യാഴാഴ്ച നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ആലപ്പുഴ കല്ലു പാലത്തിനു സമീപം ചുങ്കത്തുളള കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്റ്ററിംഗ് കമ്പനിയുടെ ഹാളിലാണ് പരിപാടി. വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ എന്നിവർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും. സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി സംരംഭങ്ങൾ യഥാർത്ഥ്യം ആക്കാനുളള അവസരമാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതുവരെ ലഭിച്ച പരാതികൾ ജില്ലാ വ്യവസായ കേന്ദ്രത്തിൽ പരിശോധിച്ച് തുടർ നടപടികൾക്കായി അതാത് ഓഫീസുകൾക്ക് അയയ്ക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് താങ്കളുടെ ഓഫീസിലോ താങ്കളുടെ കീഴിൽ വരുന്ന ഓഫീസുകളിലോ നടപടി സ്വീകരിക്കേണ്ട പരാതികൾ നിലവിൽ ഉണ്ടെങ്കിൽ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം മനസിലാക്കി സമയബന്ധിതമായി പരാതിയിൽ അനുഭാവ പൂർവ്വമായി തീർപ്പുകൽപ്പിക്കുന്ന തരത്തിലുളള മറുപടി നൽകണമെന്ന് അറിയിക്കുന്നു. അതോടൊപ്പം താങ്കളുടെ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ കൃത്യമായ മറുപടി യോഗത്തിൽ വിശദീകരിച്ച് നൽകുന്നതിന് താങ്കളുടെ മഹനീയ സാന്നിധ്യം ടി പരിപാടിയിൽ ഉണ്ടാകണമെന്നും