തൃശ്ശൂർ: ചെമ്പുചിറ ഹൈജീനിക്ക് കളക്ഷന്‍ റൂം ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന്

തൃശ്ശൂർ: ക്ഷീര വികസന വകുപ്പിന് കീഴില്‍ കൊടകര ക്ഷീരവികസന യൂണിറ്റിന്റെ ക്ഷീരോല്‍പാദക സഹകരണ സംഘം ഹൈജീനിക്ക് കളക്ഷന്‍ റൂമിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6 ന് രാവിലെ 10 മണിക്ക് ചെമ്പുചിറ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ടി എന്‍ പ്രതാപന്‍ എം പി നിര്‍വഹിക്കും. കെ കെ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ക്ഷീര വികസന വകുപ്പ് 2020- 21 വര്‍ഷത്തില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ക്കുള്ള മൂലധന ചെലവ് നല്‍കുന്നതിനുള്ള പദ്ധതിയാണിത്. 5,82000 രൂപ നിര്‍മാണ ചെലവോടെയാണ് ഹൈജീന്‍ കളക്ഷന്‍ റൂം ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റാഫി പോള്‍ പദ്ധതി വിശദീകരണം നടത്തും.

Share
അഭിപ്രായം എഴുതാം