പത്തനംതിട്ട: ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട നെഹ്റു യുവകേന്ദ്ര, കാതോലിക്കേറ്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ 2.0 4 ശനിയാഴ്ച പത്തനംതിട്ടയില്‍ നടക്കും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിനു സമീപമുള്ള കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും കാതോലിക്കേറ്റ് കോളജിലേക്കാണ് ഫ്രീഡം റണ്‍ നടക്കുക.
രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ഫ്രീഡം റണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി. സന്ദീപ് കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യാതിഥിയാകും. കാതോലിക്കേറ്റ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സൗമ്യ ജോസ്, നെഹ്റു യുവകേന്ദ്ര വോളന്റിയര്‍മാരായ രാഹുല്‍ രാജ്, അങ്കുര്‍ രാജ് എന്നിവര്‍ പ്രസംഗിക്കും.