കാസർകോട്: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ നടപടി

കാസർകോട്: അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള കാര്‍ഡ് ഉടമകള്‍ കാര്‍ഡുകള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളത് ശ്രദ്ധയില്‍പെട്ടാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില കമ്പോള നിരക്കില്‍ പിഴയായി ഈടാക്കും. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്കിങ്ങ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, സര്‍വ്വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് ശുപാര്‍ശചെയ്യും. ആരെങ്കിലും അനര്‍ഹമായി മുന്‍ഗണന/എ.എ.വൈകാര്‍ഡുകള്‍ കൈവശംവച്ചിട്ടുളളത് ശ്രദ്ധയില്‍പെട്ടാല്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അറിയിക്കാവുന്നതാണ്.
കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസ് :04994 255138
കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് :04994230108
ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസ് :04994 2204044
വെളളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ് :04672242720
മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് :04998240089

Share
അഭിപ്രായം എഴുതാം