കൊല്ലം: പിറവന്തൂര്‍ കിന്‍ഫ്രാ പാര്‍ക്കിലെ ഗോള്‍ഡന്‍ ചെറി യൂണിറ്റിന്റെ പരാതിക്കും ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ പരിഹാരമായി. വൈദ്യുതി കിട്ടാതെ സംരംഭം തുടങ്ങാന്‍ കഴിയാതിരുന്ന ദുരവസ്ഥയ്ക്കാണ് അവസാനമായത്. കിന്‍ഫ്രയില്‍ നിന്നും നടപടികള്‍ പൂര്‍ത്തിയാകാന്‍ വൈകിയതാണ് കെ.എസ്.ഇ.ബിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്നതിന് തടസ്സമായത്. യൂണിറ്റ് ഉടമ കെ. സജി കിന്‍ഫ്രയില്‍ പലതവണ അപേക്ഷ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പല മാര്‍ഗങ്ങളിലും ശ്രമം നടത്തി വിജയിക്കാനാകാതെയാണ് ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയിലേക്ക് പരാതിയുമായി എത്തിയത്. പരാതി പരിശോധിച്ച് കാലതാസമത്തിന്റെ കാരണം ബോധ്യപ്പെട്ട മന്ത്രി കിന്‍ഫ്ര എം. ഡിക്ക് നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി.യെ ചുമതലപ്പെടുത്തുകയും ചെയ്തു.
കൊല്ലം: വ്യവസായ വകുപ്പ് മന്ത്രി ഇടപെട്ടു; ഗോള്‍ഡന്‍ ചെറി യൂണിറ്റിന് വൈദ്യുതി ലഭിക്കും
