തിരുവനന്തപുരം: നെടുമങ്ങാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.എസ് പ്രശാന്തും കോൺഗ്രസ് വിടാൻ ഒരുങ്ങുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശം ഉയർത്തുന്ന കത്ത് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് അയച്ചു.
പാലോട് രവിയെ ഡി.സി.സി അധ്യക്ഷനാക്കിയത് പുനഃപരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കെ. പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ് പ്രശാന്ത് നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയിരുന്നു. തുടർന്ന് പാർട്ടി നടപടിയും നേരിട്ടു. ഇതിന് പിന്നാലെ താൻ ആരോപണം ഉന്നയിച്ച പാലോട് രവിയെ ഡി.സി.സി അധ്യക്ഷനാക്കിയത് പ്രശാന്തിനെ ചൊടിപ്പിച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിയ്ക്ക് കത്ത് നൽകിയ പി.എസ് പ്രശാന്ത് അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പാർട്ടി വിടുമെന്ന മുന്നറിയിപ്പും നൽകുന്നു.