കാട്ടാനയെ രക്ഷിക്കാൻ എമർജൻസി ബ്രേക്ക് വലിച്ച ലോക്കോ പൈലറ്റ് വാർത്തകളിൽ ഇടം പിടിക്കുന്നു

അലിപുർദുവാർ: ഒരു കാട്ടാനയെ രക്ഷിച്ച ലോക്കോ പൈലറ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലോക്കോ പൈലറ്റായ ഡി. ദുരൈയാണ് രണ്ടാമതൊന്നും ആലോചിക്കാതെ കാട്ടാനയെ രക്ഷിക്കുന്നതിനായി എമർജൻസി ബ്രേക്ക് വലിച്ച് ട്രെയിൻ നിർത്തി കാത്തിരുന്നത്. കാടിന് നടുവിലൂടെയുള്ള റെയിൽ പാളങ്ങളിലൂടെ ട്രെയിൻ ഓടിക്കുമ്പോഴാണ് ട്രാക്കിൽ ഒരു കാട്ടാന നിൽക്കുന്നത് ദുരൈ ശ്രദ്ധിച്ചത്.

കാട്ടാന കാട്ടിലേക്ക് മടങ്ങുന്നതുവരെ ട്രെയിൻ നിർത്തി അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ പി. കുമാർ വീഡിയോയായി പകർത്തുകയായിരുന്നു..ഇന്ത്യൻ റെയിൽവേയുടെ അലിപുർദുവാർ ഡിവിഷനാണ് ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തത്. ‘ലോക്കോപൈലറ്റ് ഡി.ദുരൈയുടെയും അസിസ്റ്റന്റ് ലോക്കോപൈലറ്റ് പി. കുമാറിന്‍റെയും നിയന്ത്രണത്തിൽ 03150Dn കാഞ്ചൻ-കന്യ എക്‌സ്പ്രസ് ഇന്ന് 17.45 മണിക്ക് യാത്ര നടത്തുമ്പോൾ നാഗരികട-ചൽസയ്ക്കിടയിൽ കെഎം 72/1 ലെ ട്രാക്കിനരികിൽ ഒരു കാട്ടാന നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്തോടെ അതിനെ സംരക്ഷിക്കുന്നതിനായി എമർജൻസി ബ്രേക്ക് വലിച്ച്‌ ട്രെയിൻ നിർത്തി അവർ കാട്ടാനയെ രക്ഷിച്ചു….’ – എന്നാണ് റെയിൽവേയുടെ ട്വീറ്റ്.

വീഡിയോ ട്വിറ്ററിൽ അപ്പ്‌ലോഡ് ചെയ്ത്, മിനിറ്റുകൾക്കുള്ളിൽ, നിരവധി പേർ അത് റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു

Share
അഭിപ്രായം എഴുതാം