ബി.വി നാഗരത്‌ന ഉള്‍പ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

ന്യൂഡല്‍ഹി: ബി.വി നാഗരത്‌ന ഉള്‍പ്പെടെയുള്ള സുപ്രിംകോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 നാണ് ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിന് സംവിധാനമൊരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്്തംബര്‍ ഒന്നുമുതല്‍ തുറന്ന കോടതികളില്‍ വാദം കേള്‍ക്കും.ചീഫ് ജസ്റ്റിസിന്റെ മുറിക്കുള്ളിലാണ് സാധാരണയായി പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ അടക്കമുള്ളവ നടക്കുക. ഇത്തവണ പതിവിന് വിപരീതമായി സുപ്രിംകോടതിയിലെ ഓഡിറ്റോറിയം സത്യപ്രതിജ്ഞാ ചടങ്ങിന് വിട്ടുനല്‍കാനാണ് തീരുമാനം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ തിരക്കൊഴിവാക്കാനാണ് ഓഡിറ്റോറിയം തെരഞ്ഞെടുത്തത്.കര്‍ണാടക ഹൈക്കോടതി ജഡ്ജിയായിരുന്ന ബി.വി നാഗരത്‌നയ്ക്ക് പുറമേ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് വനിതകളായുള്ളവര്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →