പക്ഷാഘാതം: ക്രിസ് കെയിന്‍സ് ഗുരുതരവാസ്ഥയില്‍

കാന്‍ബറ: ന്യൂസിലന്‍ഡിന്റെ മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയിന്‍സിന് പക്ഷാഘാതം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കെയിന്‍സ് സിഡ്നിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം താരത്തിനെ ജീവന്‍രക്ഷാ ഉപകരണങ്ങളില്‍നിന്നു മാറ്റിയിരുന്നു.

ശസ്ത്രക്രിയയ്ക്കിടെയുണ്ടായ നട്ടെല്ലിനുണ്ടായ പക്ഷാഘാതം മൂലം കെയിന്‍സിന്റെ കാലുകള്‍ തളര്‍ന്നു. ഗുരുതരവാസ്ഥയിലൂടെയാണ് താരം കടന്നുപോകുന്നതെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൂര്‍ണമായി രോഗാവസ്ഥയെ തരണം ചെയ്യാനാകില്ലെന്നാണു ഡോക്ടര്‍മാരുടെ നിരീക്ഷണം. ന്യൂസിലന്‍ഡിനു വേണ്ടി കളിച്ചിരുന്ന ലാന്‍സ് കെയിന്‍സിന്റെ മകനാണ്.ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ ക്രിസ് കെയിന്‍സ് 1989 മുതല്‍ 2006 വരെ 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ചു. കെയിന്‍സിനു നല്‍കിയ പിന്തുണയ്ക്ക് ഭാര്യ മെലാനി സ്റ്റേ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ക്രിസ് കെയ്ന്‍സിനു രണ്ട് കുട്ടികളാണ്.ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിനു നേരത്തെയും ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ കെയിന്‍സ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിന് ശേഷം ദുരിതപൂര്‍ണമായ ജീവിതം നയിച്ചു. കരിയറിന്റെ അവസാനഘട്ടത്തിലുണ്ടായ ഒത്തുകളി ആരോപണം നേടിയാല്‍ നിരന്തരം നിയമ പോരാട്ടവും നടത്തി. ജീവിക്കാനായി ട്രക്ക് ഡ്രൈവറായും അദ്ദേഹം ജോലി ചെയ്തു

Share
അഭിപ്രായം എഴുതാം