കോഴിക്കോട്: കുന്ദമംഗലത്ത് കുടിവെള്ള പദ്ധതികള്‍ക്ക് 8.78 ലക്ഷത്തിന്റെ ഭരണാനുമതി

കോഴിക്കോട്: കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 4 കുടിവെള്ള പദ്ധതികള്‍ക്കായി 8.78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള തുക അനുവദിച്ചത്.
    
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാലോറമ്മല്‍ കുടിവെള്ള പദ്ധതി 2.13 ലക്ഷം, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാടത്തുംകണ്ടി കുടിവെള്ള പദ്ധതി 3.2 ലക്ഷം, മലപ്രം ചാലിപ്പാടം കുടിവെള്ള പദ്ധതി 1.5 ലക്ഷം, പട്ടേരിക്കുന്ന് കുടിവെള്ള പദ്ധതി 1.95 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.

Share
അഭിപ്രായം എഴുതാം