കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; ഒരു പ്രതി കൂടി പിടിയിൽ

തൃപ്പൂർ : കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂരിൽ നിന്നാണ് ക്രൈം ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ നാലാമത്തെ അറസ്റ്റാണിത്. വ​നി​ത ജീ​വ​ന​ക്കാ​രി​യു​ൾ​പ്പെ​ടെ ആറ് പേർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. രണ്ട് പ്രതികൾ കൂടിയാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.

വാ​യ്പ ഇ​ട​നി​ല​ക്കാ​ര​ൻ കൂ​ടി​യാ​യ കി​ര​ൺ, ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് മു​ൻ അ​ക്കൗ​ണ്ടന്റ് റെ​ജി അ​നി​ൽ എ​ന്നി​വ​രാ​ണ് ഇനി പി​ടി​യി​ലാ​വാ​നു​ള്ള​ത്. എ​ല്ലാ​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി​ക​ൾ ത​ള്ളി​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ചിന്റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ​ത്തം​ഗ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലും തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല.

Share
അഭിപ്രായം എഴുതാം