പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി. ഗുരുതരവസ്ഥയിലുള്ള പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ ജംഷീർ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രതി ഒളിവിലാണ്.

പെൺകുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയൽവാസിയായ ജംഷീർ കയറി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ എങ്ങനെ വീട്ടിനുള്ളിൽ കയറിയെന്നത് അവ്യക്തമാണ്. കുട്ടിയുടെ നിലവിളി ‌കേട്ടെത്തിയ മുത്തശ്ശി കാണുന്നത് കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലുള്ള പെൺകുട്ടിയെയാണ്. മുത്തശ്ശിയെ കണ്ടതോടെ ജംഷീർ അവരെ ചവിട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Share
അഭിപ്രായം എഴുതാം