മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇൻഡോനേഷ്യയിലേക്കെത്തിച്ച് ഇന്ത്യ

ജക്കാർത്ത: കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയ്ക്ക് സഹായമെത്തിച്ച് ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇൻഡോനേഷ്യയിലേക്ക് എത്തിച്ചു.

ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു പോയത്. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയിലേക്ക് നേരത്തേയും ഓക്സിജനുകളും മറ്റു സഹായങ്ങളും ഇന്ത്യ നൽകിയിരുന്നു.

ജുലായ് മാസത്തിൽ 100 മെട്രിക് ടൺ ഉൾക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകളും 300 ഓക്സിജൻ കോൺസെന്ട്രേറ്ററുകളും രാജ്യത്ത് നിന്ന് ഇൻഡോനേഷ്യയിലേക്ക് അയച്ചിരുന്നു.

Share
അഭിപ്രായം എഴുതാം