ഹൈദരാബാദ്: തമിഴ് നാടിനും കര്‍ണാടകയ്ക്കുമൊപ്പം സെപ്തംബറില്‍ സ്‌കൂളുകളും കോളജുകളും അങ്കണവാടികളും തുറക്കാന്‍ തെലങ്കാന. സപ്തംബര്‍ ഒന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അറിയിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ഇവ പ്രവര്‍ത്തിക്കുക. മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും കര്‍ശനമായി ഉറപ്പാക്കുമെന്നും റാവു പറഞ്ഞു.അതേ സമയം കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നു. 18 മാസങ്ങള്‍ക്കു ശേഷമാണ് 9ാം ക്ലാസ് മുതല്‍ പ്രീ യൂണിവേഴ്സിറ്റി വരെയുള്ള ക്ലാസ് തുടങ്ങിയത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്.