റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാന്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു

August 21, 2021 - 6:56 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തടഞ്ഞുവച്ച ഇന്ത്യക്കാരെ മോചിപ്പിച്ചു. അഫ്ഗാനില്‍ നിന്നും മടങ്ങിവരാനൊരുങ്ങിയ 150ഓളം ഇന്ത്യക്കാരെ താലിബാന്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാന്‍ മാധ്യമങ്ങള്‍ തന്നെയായിരുന്നു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ചില അന്വേഷണങ്ങള്‍ക്ക് വേണ്ടി ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു താലിബാന്റെ പ്രതികരണം.

ചോദ്യം ചെയ്യലിന് ശേഷം ഇന്ത്യക്കാരെ വിട്ടയച്ചുവെന്നാണ് 21/08/21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുറത്തു വന്ന റിപ്പോര്‍ട്ട്.

21/08/21 ശനിയാഴ്ച രാവിലെയോടെയാണ് ഇന്ത്യക്കാരടങ്ങിയ സംഘം ആദ്യം ഹമീദ് കര്‍സായി വിമാനത്താവളത്തിലെത്തിയത്. ഇവരെ താലിബാന്‍ സംഘമെത്തി പിടിച്ചുകൊണ്ടുപോയെന്നാണ് കാബൂള്‍ നൗ എന്ന അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *