റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്ലൂംബര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ കയറി രാധാകിഷന്‍ ദമാനി

August 21, 2021 - 8:20 am

മുംബൈ: ഡി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പ്രൊമോട്ടറും നിക്ഷേപകനുമായ രാധാകിഷന്‍ എസ് ദമാനി ലോകത്തെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ചു. 100 കോടീശ്വരന്മാരുടെ ബ്ലൂംബര്‍ഗ് പട്ടികയില്‍ 98ാം സ്ഥാനമാണ് ദമാനിക്കുള്ളത്. 19.2 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, ശിവ് നാടാര്‍, ലക്ഷ്മി മിത്തല്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍. അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിനു പുറമെ, വിഎസ്ടി ഇന്‍ഡസ്ട്രീസ്, ഇന്ത്യ സിമെന്റ്സ്, സുന്ദരം ഫിനാന്‍സ്, ട്രന്റ് തുടങ്ങിയ കമ്പനികളിലും ദമാനിക്ക് നിക്ഷേപമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *