പോപ്പുലര്‍ ഫിനാന്‍സ്‌ ഓസ്‌ട്രേലിയയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌തിരുന്നതായി വെളിപ്പെടുത്തല്‍

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സിന്‌ ഓസ്‌ട്രേലിയയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌തതായി പ്രതികള്‍ വെളിപ്പെടുത്തി. 1600 കോടിയുടെതട്ടിപ്പാണ്‌ കണ്ടെത്തിയത്‌. പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസിലെ പ്രധാന പ്രതികളായ റോയി ദാനിയേല്‍, മകള്‍ റിനു എന്നിവരെ ഇഡി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയായിരുന്നു. കസ്‌റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ്‌ ഇവരെ കോടതിയില്‍ ഹാജരാക്കിയത്‌.

ഈ സാഹചര്യത്തിലാണ്‌ ഇ.ഡി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പടുത്തിയത്‌. ഇവരുടെ നിക്ഷേപങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക്‌ കടത്താന്‍ ശ്രമിച്ചിരുന്നതായി ഇ.ഡി കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കമ്പനിയില്‍ റോയി ദാനിയേല്‍ ഡയറക്ടറായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. . ഇതിനായി കൂടുതല്‍ അനേഷണം വേണമെന്നും രണ്ടുപ്രതികളെയും കസ്റ്റഡിയില്‍ വേണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി പ്രതികളെ 2021 ഓഗസ്‌റ്റ്‌ 24 വരെ റിമാന്‍ഡ്‌ ചെയ്‌തു

Share
അഭിപ്രായം എഴുതാം