സോളാര്‍ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയിൽ

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് 17/08/2021 ചൊവ്വാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്‌ഐആര്‍. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സോളാര്‍ കേസില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്‌ഐആര്‍ നല്‍കിയത്. സ്ത്രീപീഡന പരാതി, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങളിലാണ് എഫ്‌ഐആര്‍. തിരുവനന്തപുരം സിബിഐ പ്രത്യേക യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.

കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘംറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാരി ആരോപിച്ചതുപോലെ ക്ലിഫ്ഹൗസില്‍ പോയതിനും തെളിവുകളില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ടാണ് സിബിഐ എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതോടെ, കേസന്വേഷണം അടിയന്തരമായി പൂര്‍ത്തിയാക്കാനാകും സിബിഐയുടെ ശ്രമം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →