ഒഡീഷക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സമ്മാനം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്

ഭുവനേശ്വര്‍: ഒഡീഷക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സമ്മാനം സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്.ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായ ഹെല്‍ത്ത് കാര്‍ഡുകളാണിവ. സംസ്ഥാന, കേന്ദ്ര ഭക്ഷ്യസുരക്ഷാ സൗജന്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ഈ കാര്‍ഡുവഴി ചികില്‍സ ലഭിക്കും. ഓരോരുത്തര്‍ക്കും 5 ലക്ഷം രൂപ വരെ ചികില്‍സാസഹായം ലഭിക്കും. സ്ത്രീകള്‍ക്ക് പരിധി 10 ലക്ഷമാണ്. സംസ്ഥാനത്തെ 200 ആശുപത്രികളില്‍ നിന്നാണ് ചികില്‍സ ലഭിക്കുക. സംസ്ഥാനത്തെ 3.5 കോടി ജനങ്ങള്‍ക്കാണ് സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡിന്റെ പ്രയോജനം ലഭിക്കുകയെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് പറഞ്ഞു. ബിജു സ്വസ്ഥ്യ കല്യാണ്‍ യോജന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ 96 ലക്ഷം കുടുംബങ്ങളില്‍ 3.5 കോടി പേര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറുകയാണ് ഒഡീഷ.

Share
അഭിപ്രായം എഴുതാം