റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു

August 16, 2021 - 7:40 am

പാലക്കാട്‌ : പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍ പെട്ട്‌ മരിച്ചു. പാലക്കാട്‌ ആനക്കരക്കടുത്ത്‌ കൂടല്ലൂര്‍ കൂട്ടക്കടവ്‌ പുഴയിലാണ്‌ അപ കടമുണ്ടായത്‌. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന(37), മകന്‍ ഷെരീഫ്‌ (7) എന്നിവരാണ് മരിച്ചത്‌. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയാണ്‌ ഫെമിന.

2021 ഓഗസ്‌റ്റ്‌ 15ന്‌ വൈകിട്ട്‌ നാലുമണിയോടെയാണ്‌ സംഭവം .പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുത്തില്‍ പെട്ട ഷെരീഫിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ ഫെമിനയും ഒഴുക്കില്‍ പെട്ടത്‌. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാര്‍ കരക്കെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *