ഒൻമ്പത് വയസുകാരിയുടെ കൊലപാതകം: തെളിവില്ലെന്ന് പൊലീസ്

ഡൽഹി: ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടി കൊല്ലപ്പെട്ടത് പീഡനത്തെ തുടർന്നാണെന്നതിന് തെളിവില്ലെന്ന് പൊലീസ്.

Read Also: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ദഹിപ്പിച്ചു

എഫ്‌ഐആർ ലെ നിഗമനങ്ങൾക്ക് വിരുദ്ധമാണ് ഡൽഹി പൊലീസിന്റെ പുതിയ നിലപാട്. പൊലീസ് തയ്യാറാക്കിയ എഫ്ഐആറിന് അടിസ്ഥാനം പ്രതികൾ നൽകിയ മൊഴിയാണ്. ബലാത്സംഗം നടത്തിയെന്നായിരുന്നു പ്രതികൾ ആദ്യം നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കൊലപാതകവും ബലാത്സംഗ കുറ്റവും പോസ്കോ ചുമത്തി കേസ് ഫയൽ ചെയ്തിരുന്നു.

എന്നാൽ 13/08/2021 വെള്ളിയാഴ്ച വിചാരണാ കോടതിയിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ ബലാത്സംഗം നടന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ല എന്നാണ് പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →