പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പുതിയ നയമെന്ന് പ്രധാനമന്ത്രി 13/08/21 വെള്ളിയാഴ്ച പറഞ്ഞു.

വികസന യാത്രയിലെ നിർണായക തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ നടന്ന നിക്ഷേപകസംഗമത്തിലാണ് വാഹനം പൊളിക്കാൻ പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ് വാഹനം പൊളിക്കൽ നയം. യുവാക്കളും സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ഇതിൻറെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നിരത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്തെ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നയത്തിന്റെ ഭാഗമായി രാജ്യത്ത് 70 വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങും. നയപ്രകാരം സ്വകാര്യ വാഹനങ്ങളുടെ പരാമവധി കാലയളവ് 20 വർഷമാണ്. വാണിജ്യവാഹനങ്ങൾ 15 വർഷത്തിന് ശേഷം നിരത്തൊഴിയേണ്ടി വരും.

2022 മുതൽ കാലാവധി പൂർത്തിയാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാർ വാഹനങ്ങൾക്ക് പുതിയ നയം നടപ്പിലാക്കും. 2023 മുതൽ ഹെവി വാഹനങ്ങൾക്ക് നയം ബാധകമാക്കും. 2024 ജൂൺ മുതലാവും സ്വകാര്യ വാഹനങ്ങൾക്ക് നയം ബാധകമാവുക.

Share
അഭിപ്രായം എഴുതാം