ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് 42 കാരനെ അയൽക്കാരൻ അടിച്ചു കൊന്നു

വെള്ളരിക്കുണ്ട് : വീടിനകത്ത് ഭാര്യയുടെ കൂടെ കണ്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ അയൽവാസിയുടെ മർദനമേറ്റ് 42-കാരൻ മരിച്ചു. വെള്ളരിക്കുണ്ട് പാത്തിക്കര കോളനിയിലെ കുറ്റിയാട്ട് വീട്ടിൽ രവിയാണ് മരിച്ചത്. സംഭവത്തിൽ വിൽയാട്ട് വീട്ടിൽ രാമകൃഷ്ണ (50) നെ വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എ.അനിൽകുമാർ അറസ്റ്റുചെയ്തു.

രവിയുടെ വീട്ടിൽ ഭാര്യയുടെ സമീപം കണ്ടതിനാലാണ് തർക്കവും മർദനവുമുണ്ടായതെന്ന് രാമകൃഷ്ണൻ മൊഴിനൽകിയതായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഡോ. വി.ബാലകൃഷ്ണൻ പറഞ്ഞു.

11/08/21 ബുധനാഴ്ച രാവിലെ ഏട്ടോടെയാണ് സംഭവം. ‘പതിവുപോലെ പണിക്കുപോയ താൻ പണിയില്ലാത്തതിനാൽ അതേ ഓട്ടോറിക്ഷയിൽ തിരിച്ചുവന്നു. വീട്ടിൽ രവിയെയും ഭാര്യയെയും കണ്ടത് ചോദ്യം ചെയ്യുകയും വാക് തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ മുറ്റത്തുണ്ടായിരുന്ന മരപ്പലകയെടുത്ത് രവിയുടെ തലയ്ക്കടിച്ചു ‘ഇതാണ് രാമകൃഷ്ണൻ പോലീസിന് നൽകിയ മൊഴി.

ഗുരുതരാവസ്ഥയിൽ രവിയെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചു. തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള വഴിമധ്യേ മരിച്ചു. രാമകൃഷ്ണന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുറ്റിയാട്ട് വീട്ടിൽ കണ്ണന്റെയും പുത്തരിച്ചിയുടെയും ഏക മകനാണ് മരിച്ച രവി.

Share
അഭിപ്രായം എഴുതാം