ആലപ്പുഴ: കഞ്ഞിക്കുഴിയില്‍ ഓണം പുഷ്പമേള ആരംഭിച്ചു

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ഓണം പുഷ്പ മേളയ്ക്ക് തുടക്കമായി. ബ്ലോക്കിലെ കാര്‍ഷിക സംഭരണ വിതരണ കേന്ദ്രത്തില്‍ ആരംഭിച്ച പുഷ്പമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ഓണക്കാലത്ത് ബ്ലോക്ക് പരിധിയിലെ പൂ കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുഷ്പമേള നടത്തുന്നത്. കര്‍ഷകരുടെ പൂക്കള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയുമാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്ക് മേളയില്‍ നിന്നും മിതമായ വിലയില്‍ പൂക്കള്‍ വാങ്ങാം. ഓഗസ്റ്റ് 21 വരെയാണ് മേള. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. ഡി. ഷിമ്മി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ് എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം