കണ്ണൂർ: ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ എംവിഡി കുറ്റപത്രം നൽകിയത്.
1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. അതേസമയം ഇബുൾ ജെറ്റ് സഹോദരങ്ങൾ ആർടിഒ ഓഫീസിൽ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാൻഡ് ലൈനിൽ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവർ കുടുങ്ങും. ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.