പണം മുടക്കിയുള്ള ആദരവ് വേണ്ടെന്ന് സർക്കാരിനോട് മമ്മൂട്ടി

തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് എത്തിയതിന്റെ അൻപത് വർഷത്തിൽ സംസ്ഥാന സർക്കാർ ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. എന്നാൽ തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കേണ്ടതാണെന്ന് മമ്മൂട്ടി സർക്കാരിനെ അറിയിച്ചു.

ആദരവിന്റെ കാര്യം അറിയിച്ച് സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫോണിൽ വിളിച്ചപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

“മമ്മൂട്ടിയെ ആദരിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് 12/08/21 വിളിച്ച് സംസാരിച്ചു. സാമ്പത്തികം മുടക്കിയുള്ള ഒരു ആദരവും തനിക്ക് വേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങയുടെ ആഗ്രഹം ആണെങ്കിൽ അങ്ങയുടെ സമയം നൽകണം എന്ന് ഞാൻ പറഞ്ഞു. ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും മമ്മൂട്ടി നിർദേശിച്ചു”
മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം