തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പുകേസില്‍ രണ്ടുംമുന്നും പ്രതികള്‍കൂടി പിടിയിലായി. മുന്‍ ബാങ്കുമാനേജര്‍ എംകെ ബിജു, സീനിയര്‍ അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവരാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റ് ജി അനില്‍ ഒളിവിലാണ്, എംകെ ബിജോയ് കിരണ്‍ എന്നിവരെക്കുറിച്ചും വിവരമില്ല. ഇവര്‍ കീഴടങ്ങിയേക്കുമെന്ന് സൂചനകളുണ്ട്. നിലവില്‍ ആറുപേക്കെതിരെയാണ് കേസെങ്കിലും ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടയുളള ഭരണ സമിതി അംഗങ്ങളെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നാണ് സൂചന.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പുകേസില്‍ രണ്ടുംമുന്നും പ്രതികള്‍കൂടി പിടിയിലായി
