ചെങ്ങന്നൂര്‍ : കാണാതായ വയോധികന്റെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി. മുളക്കുഴ കാരക്കാട് ശോഭാവിലാസത്തില്‍ രാജന്‍ നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 56 വയസായിരുന്നു. സംസ്‌കാരം ആലപ്പുഴ പൊതുശ്‌മശാനത്തില്‍ നടത്തി. ഭാര്യ സന്ധു.
2021 ജൂലൈ 27 മുതലാണ് രാജന്‍ നായരെ കാണാതായത്. അതിനടുത്ത ദിവസം തന്നെ ഇയാളുടെ വാച്ചും പേഴ്‌സും കോഴഞ്ചേരി പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്‌ച പമ്പാ നദിയിലെ എടത്വാ വാച്ചാലില്‍ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകമകന്‍ ഗോഗുല്‍ എത്തി ആളെ തിരിച്ചറിഞ്ഞു. എടത്വാ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.