ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം. ഐഎസ്​ആർഒയാണ്​ വിക്ഷേപണം പരാജയപ്പെട്ട വിവരം അറിയിച്ചത്​. വിക്ഷേപണത്തിന്റെ ആദ്യ രണ്ട്​ ഘട്ടവും വിജയമായിരുന്നുവെങ്കിലും മൂന്നാംഘട്ടം പരാജയമാവുകയായിരുന്നു. ക്രയോജനിക്​ എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിച്ചു.

ജി.എസ്​.എൽ.വി-എഫ്​ 10 റോക്കറ്റാണ്​ ഉപഗ്രഹവുമായി കുതിച്ചത്​. 12/08/21 12/08/21 വ്യാഴാഴ്ച പുലർച്ചെ 5.43ന്​ ശ്രീഹരിക്കോട്ടയിലെ സതീഷ്​ ധവാൻ സ്​പേസ്​ സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ആദ്യത്തെ രണ്ട്​ ഘട്ടവും പ്രതീക്ഷിച്ചത്​ പോലെ മുന്നേറി. എന്നാൽ, ക്രയോജനിക്​ എൻജിന്റെ പ്രവർത്തനം നടക്കുന്ന മൂന്നാം ഘട്ടത്തിലാണ്​ തകരാർ സംഭവിച്ചത്​. വിക്ഷേപണം പൂർണവിജയമല്ല. ചില തകരാറുകൾ ഉണ്ടായിട്ടുണ്ടെന്ന്​ ഐഎസ്​ആർഒ വ്യക്​തമാക്കി.

പ്രകൃതിദുരന്തം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ്​ ഇ.ഒ.എസ്​-03. 2268 കിലോഗ്രാമാണ്​ ഭാരം. ശക്​തിയേറിയ ക്യാമറകൾ ഉപയോഗിച്ച്​ നിരീക്ഷണം സാധ്യമാക്കുന്ന ഉപഗ്രഹമാണിത്

Share
അഭിപ്രായം എഴുതാം