റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേളിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി

August 11, 2021 - 11:52 am

തൻവീർ ക്രിയേഷൻസിന്റെ ബാനറിൽ ജസീം സൈനുൽ ആബിദീൻ നിർമ്മിച്ച് ഷാഫി, എസ് എസ് ഹുസൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തേൾ. ഫാമിലി സസ്പെൻസ് ത്രില്ലറായ ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദ് ഡയാന ഹമീദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാജൻ പള്ളുരുത്തി, കോട്ടയം രമേഷ് , ജോമോൻ ജോഷി, ശരവണ ശക്തി , റിയാസ് നർമ്മകല, അംബാനി, സജി വൈഗ, ശ്രീജിത്ത്, റോയ് പാലേ, എബിൻ ജയകൃഷ്ണൻ , രമേശ്, ആപ്പി ഹിപ്പി , ഐശ്വര്യ, സ്വാതി, ശ്രീജു മോഹൻ , ആര്യനന്ദ, മീനാക്ഷി കീർത്തന, സന്ധ്യ, ശ്രുതിക സുരേഷ്, സ്മൃതി, നിഷ, സാറ, ബേബി തൻഹ , ഫാത്തിമ, ബേബി ഗൗരി കൃഷ്ണ, ബേബി വിപഞ്ചിക തുടങ്ങിയവരും വേഷമിടുന്നു.

സുനിൽ കൃഷ്ണഗാഥ, ചന്ദനം രവി എന്നിവർ രചിച്ച് അഭി , അനീഷ് എന്നിവർ സംഗീതം പകർന്ന ഗാനങ്ങൾക്ക് ജാസിഗിഫ്റ്റ്, സിത്താര കൃഷ്ണകുമാർ , ഗായത്രി വിനോദ്, വിഭ ബാലചന്ദ്രൻ , മനു സതി എന്നിവർ ആലപിച്ചിരിക്കുന്നു.

നിരഞ്ജനയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ധീരജിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പൊട്ടിത്തെറി കളുടെ കഥപറയുന്ന തേൾ എന്ന ചിത്രം ഓടിടി റിലീസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *