വാഷിംഗ്ടൺ: രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് വിശദീകരണം നൽകി പെട്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൽ. രാജ്യത്തെ 350 ദശലക്ഷം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു എന്നായിരുന്നു ബൈഡന്റെ അവകാശവാദം. എന്നാൽ ഏറ്റവും ഒടുവിലത്തെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം അമേരിക്കയിൽ ആകെയുള്ളത് 332 ദശലക്ഷം മനുഷ്യരാണ്.
പ്രസിഡന്റിന്റെ പ്രസ്താവനയിൽ വന്ന വസ്തുതാപരമായ പിഴവിനെ ആഘോഷമാക്കിയിരിക്കുകയാണ് ട്വിറ്ററിലെ ട്രോളർമാർ. ഗർഭപാത്രത്തിനകത്തുള്ളവർക്കും വാക്സിൻ നൽകിത്തുടങ്ങിയോ എന്നതാണ് വൈറലായ ട്രോൾ.
ഔദ്യോഗിക വെബ്‌സൈറ്റിൽ യുഎസ് സെൻസസ് കാണിച്ചിരിക്കുന്ന ഡാറ്റ അനുസരിച്ച്, യുഎസ് ജനസംഖ്യ ഏകദേശം 332,603,450 ആണ്.