ടിപിയുടെ ബൈക്കിന്റെ നമ്പര്‍ ചെറിയ മാറ്റത്തോടെ കെകെ രമ എംഎല്‍എയുടെ ഔദ്യോഗിക കാറിന്

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പന്‍ ഇനി ചെറിയ മാറ്റത്തോടെ വടകര എംഎല്‍എ കെ കെ രമയുടെ ഔദ്യോഗിക കാറിന്റെ നമ്പറാവും. കെഎല്‍ 18 എ 6395 എന്നതായിരുന്നു ടിപി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പര്‍. ചെറിയൊരു വ്യത്യാസത്തില്‍ കെകെ രമയുടെ പുതിയ കാറിനും ഇതേ നമ്പര്‍ അനുവദിച്ചു കിട്ടി. കെഎല്‍ 18 എഎ 6395 എന്നതാണ് പുതിയ നമ്പര്‍. ഇതിനായി ഒരുമാസം മുമ്പാണ് മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കിയത്. 07/08/21ശനിയാഴ്ചയാണ് വാഹനം അനുവദിച്ച് കിട്ടിയത്.

2012 ല്‍ ടിപി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് ഈ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു. കൊലയാളി സംഘം ബൈക്കിനെ പിന്നില്‍ നിന്നും ഇടിച്ച് വീഴ്ത്തി, നിലത്ത് വീണ ടിപി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. നേരത്തെ ടി പി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ തന്റെ ഔദ്യോഗിക ഫോൺ നമ്പരാക്കി ടി പിയുടെ സഹധർമിണിയുമായ കെ കെ രമ തിരഞ്ഞെടുത്തിരുന്നു.

2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് അന്ന് അറിയിച്ചത്. +919447933040 എന്നതാണ് ടിപി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →