വാഷിംഗ്ടൺ: നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയും നീൽ ഗെഹ്രെൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററിയും അതിവിദൂരതയിലുള്ള ഒരു തമോ ഗർത്തത്തിന്റെ എക്സ് – റേ വളയങ്ങൾ ചിത്രീകരിക്കുന്നതിൽ വിജയിച്ചു. ഒന്നും രണ്ടുമല്ല എട്ട് ഭീമൻ വളയങ്ങളാണ് തമോഗർത്തത്തിന് ഉള്ളത്. എക്സ് – റേ വളയങ്ങളുടെ ചിത്രം നാസ പുറത്തു വിട്ടു.
ഈ വളയങ്ങളുടെ ചിത്രങ്ങൾ തമോഗർത്തത്തെയും ചുറ്റുമുള്ള പൊടിമേഘങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് നാസ അവകാശപ്പെടുന്നു. ഈ സംവിധാനങ്ങളെ “എക്സ്-റേ ബൈനറികൾ” എന്നാണ് ശാസ്ത്രജ്ഞർ വിളിക്കുന്നത്.
ഭൂമിയിൽ നിന്ന് 7,800 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന വി 404 സിഗ്നി എന്ന ദ്വയാന വ്യവസ്ഥയുടെ ഭാഗമാണ് തമോഗർത്തം.