കര്‍ക്കിടക വാവിന്‌ ക്ഷേത്രങ്ങളില്‍ ബലി തര്‍പ്പണമില്ല

തിരുവനന്തപുരം ; കോവിഡ്‌ നിയന്ത്രണങ്ങലുളളതിനാല്‍ കര്‍ക്കിടക വാവിന്‌ ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളിലോ പുണ്യ കേന്ദ്രങ്ങളിലോ ബലി തര്‍പ്പണം ഇല്ല. വീടുകളില്‍ ബലി അര്‍പ്പിക്കാനാണ്‌ നിര്‍ദ്ദേശം. ബലിതര്‍പ്പണത്തിന്‌ ശേഷമുളള വഴിപാടുകള്‍ക്ക്‌ ക്ഷേത്രത്തില്‍ അവസരമുണ്ട്‌. നൂറുകണക്കിന്‌ വിശ്വാസികള്‍ എത്തിയിരുന്ന തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നാളെ ബലിതര്‍പ്പണമില്ല. തെക്കന്‍ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വര്‍ക്കലയിലും അളനക്കമുണ്ടാവില്ല. ആലുവാ മണപ്പുത്തും സമാന സ്ഥിതിയായിരിക്കും.

ആള്‍ക്കൂട്ടമുണ്ടാവുമെന്നതിനാല്‍ ക്ഷേത്രങ്ങളിലോ പുണ്യതീര്‍ത്ഥ കേന്ദ്രങ്ങലിലോ എത്താതെ വൃതാനുഷ്ടാനങ്ങള്‍ പാലിച്ച്‌ വീടുകളില്‍ ബലിയിടാനാണ്‌ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. ശിവഗിരി ക്ഷേത്രത്തിന്റെ യുട്യൂബ്‌ ചാനലിലടക്കം പലക്ഷേത്രങ്ങളിലും ഓണ്‍ലൈനായി ചടങ്ങുകളും മന്ത്രങ്ങളും പറഞ്ഞുനല്‍കുന്നുണ്ട്‌. വാവ്‌ ദിവസമായ 2021 ഓഗസ്‌റ്റ്‌ 8 ന്‌ ഉച്ചക്ക്‌ 12.15 വരെ ബലിയിടാനുളള സമയമാണങ്കിലും പുലര്‍ച്ചെ ആറിനും പത്തിനും ഇടയില്‍ ചെയ്യുന്നതാണ്‌ ്‌ ഉത്തമമെന്ന്‌ ആചാര്യന്മാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →