പുളളിമാനെ വേട്ടയാടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ:. പുല്‍പ്പള്ളിക്കടുത്ത് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പുള്ളിമാനെ വേട്ടയാടിയ കേസില്‍ മൂന്നുപേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇരുളം കല്ലോന്നിക്കുന്ന് സ്വദേശികളായ പൊന്തന്‍മാക്കന്‍ ലിനിന്‍, കല്ലിങ്കല്‍ ഷിജു, കൂനന്‍മാക്കില്‍ വിനു എന്നിവരാണ് പിടിയിലായത്.2021 ജൂലൈ എട്ടിന് കല്ലോന്നിക്കുന്നില്‍വെച്ചാണ് പുളളിമാനെ വെടിവെച്ചത്.

വേട്ടസംഘത്തിലെ പ്രധാനിയെന്ന് പറയുന്ന പാലക്കാട് മഴുവഞ്ചേരി സ്വദേശിയായ ടൈറ്റസ് ജോര്‍ജ് (33) കേസില്‍ നേരത്തെ പിടിയിലായിരുന്നു. . ഈ കേസില്‍ ഇതുവരെയായി എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും ഇപ്പോള്‍ റിമാന്‍ഡിലാണ്

Share
അഭിപ്രായം എഴുതാം